പയ്യാവൂർ: മഹിളാകോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം ആഹ്വാൻ കൺവൻഷൻ ശ്രീകണ്ഠപുരം ഇന്ദിരാ ഭവനിൽ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും നിയമസഭ തിരഞ്ഞെടുപ്പിലും മഹിളാകോൺഗ്രസ് ഗണ്യമായ പങ്കുവഹിച്ചതായും നിരാലംബരും അശരണരുമായവരുടെ ഉന്നമനത്തിനായി മഹിളാകോൺഗ്രസ് നിലകൊള്ളണമെന്നും എം.എൽ.എ പറഞ്ഞു. മഹിള കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് പി. കോമള ആമുഖ പ്രഭാഷണവും മഹിളാകോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണവും നടത്തി. ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷൻ ഇ.വി രാമകൃഷ്ണൻ മുഖ്യാതിഥിയായി. കെ.പി ഗംഗാധരൻ, ഡോക്ടർ കെ.വി ഫിലോമിന, ടി.സി പ്രിയ, നസീമ ഖാദർ, മോളി സജി, എം.ഒ ചന്ദ്രശേഖരൻ, സിന്ധു ബെന്നി, ജയശ്രീ ശ്രീധരൻ, ജെസി, ടെസി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |