SignIn
Kerala Kaumudi Online
Thursday, 05 November 2026 6.32 AM IST

നീന്തൽ പരിശീലനം; തടയണ നിർമ്മിച്ചു

swimmi
കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിന്റെ നേതൃത്വത്തിൽ ചീങ്കണ്ണിപ്പുഴയിൽ തടയണ നിർമിക്കുന്നു

കേളകം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി കൊച്ചിക്കുളത്ത് ചീങ്കണ്ണി പുഴയോരത്തെ അടിക്കാടുകൾ വെട്ടിത്തെളിക്കുകയും പുഴയിൽ തടയണ നിർമ്മിക്കുകയും ചെയ്തു. കേളകം പഞ്ചായത്ത്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവർ സംയുക്തമായാണ് പ്രവൃത്തികൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ അബ്ദുൽ സലാം, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, ജെയ്മോൻ കൊച്ചുറയ്ക്കൽ, ബിനു എടാൻ, ലിസി കുന്നോല, ജോർജുകുട്ടി താന്നിവേലിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രജീഷ് കുമാർ, എ.കെ അനൂപ്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ സി. ഗണേശ്, ടി. ബാലകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർകുളം തുടങ്ങിയവർ നേതൃത്വം നൽകി. ഫയർഫോഴ്സാണ് വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ പരിശീലനം നൽകുക. പേരാവൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ചീങ്കണ്ണിപ്പുഴയിൽ പരിശോധനയും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL