പഴയങ്ങാടി: ചെറുകുന്ന് പഞ്ചായത്തിലെ കട്ടക്കുളം മീൻചാൽ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവ്വഹിച്ചു. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ബബിത കുമാരി മുഖ്യതിഥിയായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ഓവർസിയർ സുമന റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുനിത സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. നിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ഗണേശൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഹരിദാസൻ, മുജീബ് റഹ്മാൻ, ഫാദർ മനു ജോസഫ് തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |