പയ്യാവൂർ: മലയോരകേന്ദ്രമായ ചെമ്പേരിയിൽ നിന്ന് വളയംകുണ്ട്, ചുണ്ടക്കുന്ന്, കാവുമ്പായി, കൂട്ടുംമുഖം, ശ്രീകണ്ഠപുരം, മലപ്പട്ടം, മയ്യിൽ വഴി കണ്ണൂരിലെത്തുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സജീവ് ജോസഫ് എം.എൽ.എ ചെമ്പേരിയിൽ ഫ്ളാഗ് ഓഫ് ചെയ്തു. ദിവസവും പുലർച്ചെ 4.30ന് ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജിന്റെ സമീപത്തെ ചളിമ്പറമ്പ് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 6ന് കണ്ണൂരിലെത്തും. രാത്രി 8.30നാണ് തിരിച്ചെത്തുക. റെയിൽവേ യാത്രക്കാർക്കും മറ്റ് ദീർഘദൂര യാത്രക്കാർക്കും ഏറെ സൗകര്യപ്രദമാകുന്ന രീതിയിലാണ് ബസ് സമയം ക്രമീകരിച്ചിട്ടുള്ളത്. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, ജില്ലാ പഞ്ചായത്തംഗം മോഹനൻ മുത്തേടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ, ജോൺസൺ പുലിയുറുമ്പിൽ, എൻ കെ. ശ്രീനാഥ്, നിരവധി യാത്രക്കാർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |