SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

സഹ. വാരാഘോഷം; കായിക മത്സരങ്ങൾ

sports
കായിക മത്സരങ്ങൾ

പാനൂർ: എഴുപത്തിമൂന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സർക്കിൾ തല കലാകായിക മേളകൾ ഇരിട്ടിയിലും പാനൂരിലുമായി നടത്തും. കായിക മത്സരങ്ങൾ 8, 14 തിയ്യതികളിൽ പാനൂരിലും, മോന്താലിലുമായി നടക്കും. നാളെ രാവിലെ പാനൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്യും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 14ന് മോന്താൽ ടെൻസ്‌പോർട്സ് ടർഫിൽ ക്രിക്കറ്റ്, ഫുട്‌ബാൾ മത്സരങ്ങൾ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതിയംഗം കെ.കെ പദ്മനാഭൻ, സംഘാടക സമിതി ചെയർമാൻ കെ. രവീന്ദ്രൻ, സഹകരണ യൂനിറ്റ് ഇൻസ്‌പെക്ടർ എൻ. ഷിജിത്ത്, കെ.കെ സജീവ് കുമാർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL