SignIn
Kerala Kaumudi Online
Friday, 30 October 2026 1.20 AM IST

ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജ ആരോപണം കായികമേള വേദിയിൽ അദ്ധ്യാപകൻ അറസ്റ്റിൽ

READ ENGLISH VERSION
aa

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള വേദിയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയെന്ന് വ്യാജ പ്രചാരണം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പൊലീസ് അറസ്റ്റുചെയ്തത്. സംഘാടകരുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാതിയിലാണ് നടപടി. ഇയാളെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പെരുമ്പാവൂരിലെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനാണ് ജിജോ. ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കിട്ടിയെന്ന ആരോപണത്തെത്തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ എൻ.ഐ.ടി മൈതാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ജിജോ വ്യാജ ആരോപണമുന്നയിച്ചത്. ചൂടോടെ വിളമ്പിയ സാമ്പാർ കഴിച്ചുകൊണ്ടിരിക്കെ ജീവനുള്ള പുഴുവിനെ എടുത്തു കാണിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച

തിരക്കഥ: മന്ത്രി ഷംസുദ്ദീൻ

നാലുമണിക്കൂർ തിളച്ചുമറിഞ്ഞ സാമ്പാറിലും ആവിയിൽ വേവിച്ച പുട്ടിലും ജീവനുള്ള പുഴു എങ്ങനെ വരുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ ചോദിച്ചു. പുഴുവിനെ നേരിട്ട് കണ്ടവർ ആരുമില്ല. ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ്. കുട്ടികളുടെ കായികമേള അലങ്കോലമാക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരാണ് ഇതിനുപിന്നിൽ. കർശന നടപടിയുണ്ടാകും.

നടക്കുന്നത് ആസൂത്രിത നീക്കമാണ്. ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തരുത്. തിളച്ച സാമ്പാറിലും ആവിയിൽ വെന്ത പുട്ടിലും ജീവനുള്ള പുഴുവിനെ കണ്ടെന്ന് പ്രചരിപ്പിക്കുന്നത് നീചമായ രാഷ്ട്രീയമാണ്.

- പഴയിടം മോഹനൻ നമ്പൂതിരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA