കാഞ്ഞങ്ങാട്. ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച 51-ാമത് വയലാർ സ്മൃതിദിനം ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവിന്റെ വയലാർ പുരസ്കാരം പെരിയ നവോദയ വിദ്യാലയത്തിലെ കെ.ബി ഹരീഷിന് മുൻ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് സമ്മാനിച്ചു. സാംസ്കാരിക പ്രവർത്തകൻ പല്ലവ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് സുകുമാർ ആശീർവാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം. ബിനോയ് വയലാർ പുരസ്കാര കവിതകളെ വിലയിരുത്തി സംസാരിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ ചന്ദ്രൻ, പ്രോഗ്രം കോഡിനേറ്റർ സുരേഷ് അരമങ്ങാനം, ക്രിയേറ്റീവ് മുൻ പ്രസിഡന്റ് ജബ്ബാർ കാഞ്ഞങ്ങാട് സംസാരിച്ചു. വയലാർ പുരസ്കാര ജേതാവ് ബി.എൻ.ഹരീഷ് മറുപടി പ്രസംഗം നടത്തി. സെക്രട്ടറി വിനോദ് ആവിക്കര സ്വാഗതവും സത്താർ ആവിക്കര നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |