SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

j
Orientation class uthgadanam cheyyunnu

പാണത്തൂർ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പി.എം.എ.വൈ ഗുണഭോക്താക്കൾക്കായി രജിസ്‌ട്രേഷൻ ക്യാമ്പും ഓറിയന്റേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ ജെയിംസ്, എൻ. വിൻസന്റ്, രാധാ സുകുമാരൻ, സൗമ്യ മോൾ, സജിനി മോൾ, വി.വി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. പി.എം.എ.വൈ. ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും വെരിഫിക്കേഷൻ നടത്തി 30നകം രജിസ്ട്രേഷൻ പൂർത്തീകരിക്കാനും അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനകം എൻ.ഒ.സി. ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ജോയിന്റ് ബി.ഡി.ഒ കെ.ജി ബിജു കുമാർ, ഹൗസിംഗ് ഓഫീസർ ജനാർദ്ദനൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രഞ്ജിത്ത് എന്നിവർ പദ്ധതി വിശദീകരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL