പാണത്തൂർ: ജവഹർ പൂടംകല്ല് യേനപ്പോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റലുമായി ചേർന്ന് കള്ളാർ, ബളാൽ, പനത്തടി, കോടോം ബേളൂർ പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് 27ന് പൂടംകല്ല് ബഡ്സ് സ്‌കൂളിൽ നടക്കും. ക്യാമ്പിൽ 10 വിഭാഗങ്ങളിലായി 30ഓളം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് രാജപുരം എയ്ഞ്ചൽ മെഡിക്കൽസ്, ചുള്ളിക്കര ലിന്നാസ് മെഡിക്കൽസ്, പൂടംകല്ലിലെ ജിയോ മെഡിക്കൽസ്, ഭാരത് മെഡിക്കൽസ്, നാഷണൽ ഹോം അപ്ലയൻസസ് എന്നിവിടങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാം. സംഘാടകസമിതി അദ്ധ്യക്ഷൻ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി അദ്ധ്യക്ഷൻ, കൺവീനർ ടി.യു. മാത്യു, ട്രഷറർ എൻ. മധു, വൈസ് ചെയർമാൻ വി. പ്രഭാകരൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |