കാഞ്ഞങ്ങാട്: വിരമിക്കുന്ന കേരള ബാങ്ക് കാസർകോട് ശാഖ അസിസ്റ്റന്റ് മാനേജർ കെ. രാമകൃഷ്ണന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പുതിയ കോട്ട അർബൻ സൊസൈറ്റി ഹാളിൽ യാത്രയയപ്പ് യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കുമാർ കൂവേരി ഉപഹാര സമർപ്പണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം പ്രകാശൻ, വനിതാ വേദി കൺവീനർ പി. ലത, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ഇ.വി മോഹനൻ, കെ.ബി.ആർ.എ ജില്ലാ പ്രസിഡന്റ് കെ. ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. സമിതി ജില്ലാ ജനറൽ സെക്രട്ടറി എ. പ്രകാശ് റാവു സ്വാഗതവും സെക്രട്ടറി കെ.വി ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |