SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ റാലി 

bank-panimudak
കാഞ്ഞങ്ങാട്ട് നടന്ന ബാങ്ക് ജീവനക്കാരുടെ പ്രതിഷേധ റാലി

കാഞ്ഞങ്ങാട്: ബാങ്കിംഗ് ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, എല്ലാ തസ്തികകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, പുറംകരാർവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 24, 25 തീയതികളിൽ നടക്കുന്ന ബാങ്ക് അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് പ്രതിഷേധ പ്രകടനം നടത്തി. കാസർകോട്, കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം, വെള്ളരിക്കുണ്ട്, ചെറുവത്തൂർ എന്നിവിടങ്ങളിൽ നടന്ന റാലിയിൽ വി.പി ശ്രീജിത്ത്, ടി.ജി ശ്രീജിത്ത്, പി. സന്തോഷ്, കെ. സഞ്ജയ്, പി. പ്രകാശൻ, മുരളീധരൻ, പ്രദീപൻ കൂത്തൂർ, ശ്രീജേഷ് വർമ്മ, കെ. രാജേഷ്, സുജിത്ത്, ടി. രാജൻ, മനു മനേക്, പ്രശാന്ത്, കെ.വി ബാബു , സേതു ഹരീന്ദ്രൻ, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL