കാഞ്ഞങ്ങാട്: പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോഴും ജില്ലയിൽ 378 ആരോഗ്യപ്രവർത്തകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ആരോഗ്യ രംഗത്തെ ചലിപ്പിക്കേണ്ട കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിൽമാത്രം ഒരു ഡി.എം.ഒ, നാല് ഡെപ്യൂട്ടി ഡി.എം.ഒ, രണ്ട് പബ്ലിക്ക് ഹെൽത്ത് നഴ്സ് ഉൾപ്പെടെ 10 ഒഴിവുകളാണുള്ളത്.
കാസർകോട് ജനറൽ ആശുപത്രിയിൽ അസിസ്റ്റന്റ് ഡോക്ടർമാരുടെ ഒരു ഒഴിവും ആറ് അസിസ്റ്റന്റ് സർജ്ജൻ, രണ്ട് കൺസൾട്ടന്റ്, ഒരു ചീഫ് കൺസൾട്ടന്റ്, രണ്ട് ഹെഡ് നഴ്സ്, നാല് സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 50 ഒഴിവുകളും ജില്ലാ ആശുപത്രിയിൽ നാല് അസിസ്റ്റന്റ് സർജ്ജൻ, എട്ട് കൺസൾട്ടന്റ്, രണ്ട് ജൂനിയർ കൺസൾട്ടന്റ്, ഒരു സീനിയർ കൺസൾട്ടന്റ്, രണ്ട് ഹെഡ് നഴ്സ്, മൂന്ന് നഴ്സിംഗ് അസിസ്റ്റന്റ് ഉൾപ്പെടെ 37 ആരോഗ്യ പ്രവർത്തകരുടെ ഒഴിവാമാണുള്ളത്. കാഞ്ഞങ്ങാട്ടുള്ള അമ്മയും കുഞ്ഞും ആശുപത്രിയിൽ നാല് അസിസ്റ്റന്റ് സർജ്ജൻ, രണ്ട് ജൂനിയർ കൺസൾട്ടന്റ്, ഉൾപ്പെട്ട 10 ഒഴിവുകളും ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിൽ 41ഉം ഒഴിവുകൾ നിലവിലുണ്ട്.
താലൂക്ക് ആശുപത്രികളായ നീലേശ്വരത്ത് ആറ്, തൃക്കരിപ്പൂർ 14, ബേഡടുക്കയിൽ 13, മംഗല്പാടി ഏഴ്, പനത്തടി 15 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ ബദിയടുക്ക മൂന്ന്, ചെങ്കള നാല്, കുമ്പള 10, മഞ്ചേശ്വരം മൂന്ന്, മുളിയാർ നാല്, പെരിയ 10, ബായാർ ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഫാമിലി ഹെൽത്ത് സെന്ററുകളായ ചിറ്റാരിക്കാൽ മൂന്ന്, എണ്ണപ്പാറ നാല്, കയ്യൂർ അഞ്ച്, നർക്കിലക്കാട് മൂന്ന്, പാണത്തൂർ ഏഴ്, ഉദുമ നാല്, വോർകാടി അഞ്ച്, മൗക്കോട് മൂന്ന്, ആനന്ദാശ്രമം അഞ്ച്, അജാനൂർ നാല്, ചട്ടഞ്ചാൽ മൂന്ന്, കരിന്തളം ആറ്, മടിക്കൈ ആറ്, മൊഗ്രാൽ പുത്തൂർ അഞ്ച് എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ പേർള ഒമ്പത്, പള്ളിക്കര അഞ്ച്, മുള്ളേരിയ മൂന്ന്, മീഞ്ച മൂന്ന്, കുമ്പഡാജെ നാല്, ചെങ്കള രണ്ട്, ബെള്ളൂർ അഞ്ച്, ബന്തടുക്ക നാല്, ആരിക്കാടി രണ്ട്, വെള്ളരിക്കുണ്ട് അഞ്ച്, അടൂർ അഞ്ച്, പുത്തിഗെ നാല് എന്നിങ്ങനെ ഒഴിവുകളും നിലവിലുണ്ട്.
ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |