കാസർകോട്: പാസ്‌പോർട്ട് സേവന നിരക്കിൽ ഉണ്ടായ വൻവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ട്രാവൽ ഏജൻസീസ് അസോസിയേഷൻ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. നിരക്ക് വർധന സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.ടി.എ പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുള്ള മൗലവി, സുനിൽ അൽഹിന്ദ് സംസാരിച്ചു. റഹ്മാൻ യു.എ.ഇ ട്രാവൽസ് സ്വാഗതവും സലാം പുഞ്ചാവി നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം കെ.ടി.എ അംഗങ്ങൾ പ്രതിഷേധ ധർണയിൽ പങ്കെടുത്തു. നിരക്ക് വർദ്ധന സാധാരണ ജനങ്ങൾക്കും വിദേശ തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും യാത്രാമേഖലയ്ക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്നും വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |