SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

ചിത്താരി ബാങ്ക് ഷൂട്ടൗട്ട് മത്സരം

football
പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ചിത്താരി സർവീസ് സഹകരണ ബാങ്ക് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ. പവിത്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളംതട്ട, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ, പഞ്ചായത്ത് അംഗമായ ദീപ പ്രവീൺ, സുധ അശോകൻ, ദീപ വിനോദ്, ഭരണസമിതി അംഗങ്ങളായ എ. ബാലൻ, എം. മുഹമ്മദ്കുഞ്ഞി, ശ്രീധരൻ, രവി കൊളവയൽ, കുഞ്ഞികൃഷ്ണൻ, പ്രേമ നാരായണൻ, നളിനി, വേണുഗോപാലൻ, പി. കൃഷ്ണൻ, ശ്രീജിത്ത്, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി കരുണാകരൻ കുന്നത്ത് സ്വാഗതവും മധു കൊളവയൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL