SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

ദേശീയ ആയുർവേദ ദിനാചരണം

ayurveda
ദേശീയ ആയുർവേദ ദിനാചരണം ജില്ലാ തല ഉദ്ഘാടനം സന്ദീപ് വാര്യർ എം.എൽ.എ നിർവഹിക്കുന്നു.

കാഞ്ഞങ്ങാട്: നാഷണൽ ആയുഷ് മിഷൻ കാസർകോടിന്റെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണം ജില്ലാ തല ഉദ്ഘാടനം നോർത്ത് തൃക്കരിപ്പൂർ കൊയോങ്കര എ.എൽ.പി. സ്കൂളിൽ സന്ദീപ് വാര്യർ എം.എൽ.എ നിർവഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ദിലീപ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ പ്രസന്ന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എസ് നജീബ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് അശ്രിഫ, മെമ്പർ പത്മനാഭൻ, ഡോ. ഭാഗ്യശ്രീ എന്നിവർ സംസാരിച്ചു. ഡോ. ആശ കെ.വി. സ്വാഗതവും പ്രധാനാദ്ധ്യാപിക ഉഷ നന്ദിയും പറഞ്ഞു. ഡോ. എ.കെ നിത്യ, ഡോ. പി.വി. സുജിന എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL