ചെറുവത്തൂർ: അച്ചാംതുരുത്തി അഴീക്കോടൻ മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബും, സ്വദേശാഭിമാനി കലാലയവും അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചുപേർ തുഴയും വള്ളംകളി മത്സരം തേജസ്വിനി പുഴയിൽ സംഘടിപ്പിച്ചു. അഴീക്കോടന്റെ പുത്രിയും സംസ്ഥാന ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സുധ അഴീക്കോടൻ ഉദ്ഘാടനം ചെയ്തു. അഴീക്കോടൻ ക്ലബ്ബ് പ്രസിഡന്റ് സി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി കൃഷ്ണൻ, പി.വി ജയചന്ദ്രൻ, സി. നാരായണി, കെ.പി വാസന്തൻ, മുങ്ങത്ത് വിജയൻ, എം.എം കൃഷ്ണൻ, ക്ലബ്ബ് സെക്രട്ടറി നിതിൻ രാജ്, അമൽ പി തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ വി.വി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരിയിൽ ഒന്നാം സ്ഥാനവും എ.കെ.ജി. പോടോതുരുത്തി രണ്ടാം സ്ഥാനവും നേടി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |