കാഞ്ഞങ്ങാട്: ഗ്രാമീണ ബാങ്കിംഗ് സേവനങ്ങളും സാമൂഹ്യ സുരക്ഷാ പെൻഷനുകളും മറ്റ് സർക്കാർ പെൻഷനുകളും റേഷൻ കടകൾ വഴി ആക്കണമെന്ന് റീട്ടെയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ കുടുംബ സംഗമം ആവശ്യപ്പെട്ടു. നീല, വെള്ള റേഷൻ കാർഡുകൾക്കുള്ള റേഷൻ വിഹിതം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി എ. നടരാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷനായി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രാജേന്ദ്രൻ, ശബരി വാഴുന്നോറടി, അനിൽ പള്ളികണ്ടം, വിജേഷ്, സന്തോഷ്, ഷൈമ, ഡി.സി.സി സെക്രട്ടറി അഡ്വ. പി.വി സുരേഷ്, സുരേഷ് അമ്പലത്തറ എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്ഠൻ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിരവധി മത്സര പരിപാടികൾ സംഘടിപ്പിച്ചു. റേഷൻ വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |