തിരുവനന്തപുരം: പെട്രോൾ ഉത്പന്നങ്ങളിൽ നിർദിഷ്ട അളവിലധികം എഥനോള്‍ കലർത്തി വിൽക്കുന്നുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ മന്ത്രിയുടെ നിർദേശം. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിനുശേഷമാണ് മന്ത്രി നിർദ്ദേശം നൽകിയത്. കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി റിപ്പോർട്ടില്ല. കർണാടകയിൽ ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് കേരളത്തിലും പരിശോധന നടത്താൻ മന്ത്രി നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. 2005ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ആന്റ് ഹൈ സ്‌പീഡ് ഡീസൽ (റെഗുലേഷൻ ഓഫ് സപ്ളൈ, ഡിസ്‌ട്രീ ബ്യൂഷൻ ആന്റ് പ്രിവൻഷൻ ഓഫ് മാൽപ്രാക്റ്റീസസ്) നിയമപ്രകാരം സംസ്ഥാനം 2014ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ - ഉപഭോക്തൃകാര്യ കമ്മീഷണർ മുതൽ താലൂക്ക് സപ്ളൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരം നൽകിയിട്ടുണ്ട്. മായം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala Minister Anoop Jacob has ordered inspections following reports of petrol being sold with excessive ethanol content. Samples will be collected from various locations in Thiruvananthapuram, Ernakulam, Kozhikode and Kannur. Although no such malpractice has been reported in Kerala, inspections were ordered after a similar fraud was detected in Karnataka. Strict action will follow if adulteration is confirmed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |