
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കാർഡുടമകൾക്ക് സാധാരണ റേഷൻ വിഹിതമായി നവംബറിൽ ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നൽകുക. കഴിഞ്ഞ മാസം നാല് കിലോയാണ് നൽകിയത്. നീല കാർഡിന് അധിക വിഹിതമായി ഒരു കാർഡിന് രണ്ട് കിലോ അരി 10.90 രൂപയ്ക്ക് നൽകും. നീല, വെള്ള, ബ്രൗൺ കാർഡുകൾക്ക് കൂടാതെ സ്‌പെഷ്യൽ വിഹിതമായി മൂന്ന് കിലോ ഗോതമ്പ് 8.70 രൂപ നിരക്കിൽ നൽകും.
നീല, വെള്ള കാർഡുകൾക്ക് നാല് കിലോ വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കിൽ സ്റ്റോക്കനുസരിച്ച് ലഭിക്കും. ബ്രൗൺ കാർഡിന് ഒരു കിലോ ആട്ടയും ലഭിക്കും. ഒ.എം.എസ് സ്കീമിലെ സ്പെഷ്യൽ അരി കിലോഗ്രാമിന് 26 രൂപ നിരക്കിൽ സ്റ്റോക്കനുസരിച്ച് ലഭിക്കും. ഇന്ന് റേഷൻ കടകൾ തുറക്കില്ല. നാളെ മുതൽ നവംബറിലെ റേഷൻ വിതരണം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |