SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

കടലോര ശുചീകരണം

suchee
കടലോര ശുചീകരണം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് കടലോര ശുചീകരണം നടത്തി. പഞ്ചായത്തിലെ 19, 20, 21, 24 വാർഡുകളിൽ നീണ്ടുനിൽക്കുന്ന കടലോര പ്രദേശം ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതി ഒരുക്കുന്നതിന്റെ മുന്നോടിയായാണ് കടലോര ശുചീകരണത്തിന് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ കോഡിനേറ്റർ പി. ജയൻ ശുചിത്വ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, ജില്ലാ ശുചിത്വ മിഷൻ ആർ.പി സി.പി.വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി രാഘവൻ സ്വാഗതം പറഞ്ഞു. വാർഡ്മെമ്പർമാരായ ദീപ പ്രവീൺ, അഹമ്മദ് നദീർ, സുമിത, അപർണ, മുൻമെമ്പർ അശോകൻ ഇട്ടമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL