SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

നാഷണൽ വിമൻസ് ലീഗ് കൺവെൻഷൻ

vanitha
നാഷണൽ വിമൻസ് ലീഗ് ജില്ലാ കൺവെൻഷൻ മൊയ്തീൻ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് തയ്യാറാകണമെന്നും എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കണമെന്നും നാഷണൽ വിമൻസ് ലീഗ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കോട്ടപ്പുറം ഹൗസ് ബോട്ടിൽ ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമീല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം. ഇബ്രാഹിം, എൻ. ഹസീന, അസീസ് കടപ്പുറം, നഗരസഭാ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ, ഷമീന മുഹമ്മദ്, ഷംസുദ്ദീൻ അരിഞ്ചിറ, നജ്മ റാഫി, എം.പി ജസീല, സി.കെ നാസർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൽ. സുലൈഖ സ്വാഗതവും സെക്രട്ടറി റസീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL