SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

സഹകരണ വാരാഘോഷം സംഘാടകസമിതി ഓഫീസ്

office
സംഘാടക സമിതി ഓഫീസ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സഹകരണവാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനത്തിന്റെ സംഘാടക സമിതി ഓഫീസ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവനാഡിയായ സഹകരണ സംഘങ്ങളുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നതിന് സഹകാരികളും ജീവനക്കാരും തയ്യാറാകണമെന്ന് എം.പി പറഞ്ഞു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അദ്ധ്യക്ഷനായി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.വി സതീഷ് ചന്ദ്രൻ, ജോയിന്റ് ഡയറക്ടർ ടി.എം മാത്യു, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) സി. സുനിൽകുമാർ, സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എം. ഉഷ, വിവിധ സബ് കമ്മിറ്റി ചെയർമാന്മാരായ രാജൻ പെരിയ, സഞ്ജീവ ഷെട്ടി, എം. രാഘവൻ, അഡ്വ. പി.വി സുരേഷ്, പ്രവീൺ തോയമ്മൽ, എം.കെ മാധവൻ നായർ, പി.കെ വിനോദ് കുമാർ, വി. കൃഷ്ണൻ, എച്ച്.ഡി.സി കോളേജ് പ്രിൻസിപ്പൽ പി.വി രാജേഷ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL