തളിപ്പറമ്പ്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഇ.പി വിപിനും പാർട്ടിയും പുളിമ്പറമ്പ്, വെള്ളിക്കീൽ, പട്ടുവം ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിലായി. ജയന്ത മണ്ഡൽ (25), ഹരീഷ് ചന്ദ്ര മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്.
പട്ടുവം ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഒറീസയിൽ നിന്നും വെസ്റ്റ് ബംഗാളിൽ നിന്നുമാണ് ഇവർ ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നത്. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ അസീസ്, വി.വി ബിജു, മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ മുഹമ്മദ് ഹാരിസ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വിനീഷ്, ടി. പ്രണവ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |