SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

കരുത്ത് തെളിയിച്ച് കാസർകോട്

ksd
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കാസർകോട് ഉപജില്ല ടീം

നീലേശ്വരം: കാസർകോട് റവന്യു ജില്ല സ്കൂൾ കായികമേള സമാപിച്ചപ്പോൾ കാസർകോട് ഉപജില്ല 15 സ്വർണം, 21 വെള്ളി, 22 വെങ്കലം ഉൾപ്പെടെ 179 പോയിന്റുമായി ഓവറോൾ ചാമ്പ്യന്മാരായി. 19 സ്വർണം, 13 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 158.5 പോയിന്റുമായി ഹൊസ്ദുർഗ് രണ്ടാം സ്ഥാനത്തും, 16 സ്വർണം, 12 വെള്ളി, 8 വെങ്കലം ഉൾപ്പെടെ 124 പോയിന്റുമായി ചെറുവത്തൂർ മൂന്നാം സ്ഥാനത്തുമാണ്. 116.5 പോയിന്റുമായി കുമ്പള നാലാമതും, 111 പോയിന്റുമായി ചിറ്റാരിക്കാൽ അഞ്ചാമതും, 106 പോയിന്റുമായി മഞ്ചേശ്വരം ആറാമതും 97 പോയിന്റുമായി ബേക്കൽ ഏഴാം സ്ഥാനത്തുമെത്തി.

സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുകുമാരി ശ്രീധരൻ, പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, ജില്ലാ പഞ്ചായത്ത് അംഗം റീന തോമസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ടി.സി സ്വാഗതവും കെ.പി ബിജു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL