ഉദുമ പടിഞ്ഞാർ: എസ്.വൈ.എസ് ഉദുമ സർക്കിളിനു കീഴിൽ നടന്ന തസ്കിയ സമ്മേളനം പ്രമുഖ പ്രഭാഷകൻ അബൂബക്കർ ഫൈസി കുംബടാജെയുടെ പ്രസംഗത്തോടെ സമാപിച്ചു. യഥാർത്ഥ ആത്മീയതയുടെ ഗുണങ്ങളും അതിന്റെ ആവശ്യകതയും വിവരിച്ച അദ്ദേഹം ആത്മീയ തട്ടിപ്പുകളുടെ കെണികളെ കുറിച്ച് സംശയ നിവാരണവും നടത്തി. മലപ്പുറത്ത് ജനുവരി 28 മുതൽ 31 വരെ നടക്കുന്ന സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായാണ് കേരളത്തിലുടനീളം സർക്കിളുകൾ കേന്ദ്രീകരിച്ച് സമ്മേളനം നടക്കുന്നത്. ഫൈസൽ പടിഞ്ഞാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇർഷാദ് തെക്കുപുറം ഉദ്ഘാടനം ചെയ്തു. ഫാറൂഖ് സഖാഫി എരോൽ സ്വാഗതവും മൊയ്തു തായത്ത് നന്ദിയും പറഞ്ഞു. അതീഖ് അസ്ഹരി കല്ലട്ര, സഈദ് സഖാഫി എരോൽ, ഖാലിദ് സഅദി പാക്യാര, സ്വാദിഖ് സഖാഫി എരോൽ, അബൂബക്കർ മുസ്ലിയാർ എരോൽ,ജാബിർ സഖാഫി എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |