SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

വളണ്ടിയർമാർക്ക് ട്രോമാകെയർ പരിശീലനം

dysp-
പരിശീലനം സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ടി .ഉത്തംദാസ് ഉൽഘാടനം ചെയ്യുന്നു

പാലക്കുന്ന്: കരിപ്പോടി മുച്ചിലോട്ടു ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വളണ്ടിയർമാർക്ക് ട്രോമാകെയർ പരിശീലനം സംഘടിപ്പിച്ചു. മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. എം.വി.ഐ എം. വിജയൻ, ബി.എൽ.എസ് ട്രെയിനർ രഞ്ജീവ് കുറുപ്പ്, ജേസീസ് രാജ്യാന്തര പരിശീലകൻ വി. വേണുഗോപാലൻ എന്നിവർ ക്ലാസുകൾ നയിച്ചു. ട്രാക്ക് പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻമാരായ അമ്പു ഞെക്ലി, രഘുനാഥൻ, ജനറൽ കൺവീനർ കൃഷ്ണ, ട്രഷറർ തമ്പാൻ ചേടിക്കുന്ന്, വാർഡ് മെമ്പർ വിജയലക്ഷ്മി, കൺവീനർ മനോജ് കരിപ്പോടി, ഹരീഷ് പാലക്കുന്ന് സംസാരിച്ചു. നൂറോളം വളണ്ടിയർമാർ പങ്കെടുത്തു. ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, വിനോദ് കുമാർ, അശോകൻ, വിദ്യ, പി. ഭാർഗവൻ, മെഹ്മൂദ് ഇബ്രാഹിം, മുഹമ്മദ് സാലിം ബേക്കൽ,സിനി ജെയ്സൺ, ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TROMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL