കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോടോം - ബേളൂർ യൂണിറ്റ് കുടുംബമേളയും നാരായണൻ അമ്പലത്തറയുടെ പഞ്ചമൺ എന്ന പുസ്തകത്തിന്റെ പ്രകാശനവും സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കഥാകാരൻ വി. സുരേഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ എം.കെ ഗോപകുമാർ പുസ്തകം പരിചയപ്പെടുത്തി. കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു പരപ്പ ബ്ലോക്ക് പ്രസിഡന്റ് എ.കെ ആൻഡ്രൂസ്, സെക്രട്ടറി പി. ബാബു രാജൻ, ജോയിന്റ് സെക്രട്ടറി കെ. വസന്തകുമാർ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വിജയകുമാരി, എ. ബാലചന്ദ്രൻ, കെ.പി മോഹനൻ, യൂണിറ്റ് പ്രസിഡന്റ് പി. ഗോപി, വായനശാല സെക്രട്ടറി പ്രസീത പ്രസംഗിച്ചു. സെക്രട്ടറി എം.ടി മേഴ്സി സ്വാഗതവും, ജോയിന്റ് സെക്കട്ടറി വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |