മാഹി: ശക്തമായ മഴയെത്തുടർന്ന് ഈസ്റ്റ് പള്ളൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. കുളത്തിൽ മീത്തൽ താഴെക്കുനിയിൽ സജിന ഉത്തമന്റെ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിനോട് ചേർന്നുള്ള കിണറാണ് ശക്തമായ മഴയിൽ പൂർണ്ണമായും അമർന്നു പോയത്.
ശനിയാഴ്ച രാവിലെയാണ് കിണർ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നത്. സംഭവത്തെ തുടർന്ന് മാഹി തഹസിൽദാർ വളവിൽ മനോജ് സ്ഥലം.സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് വലിയ അപകടസാദ്ധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി കിണർ പൂർണ്ണമായി മണ്ണിട്ട് മൂടാൻ അധികൃതർ നിർദ്ദേശംനൽകുകയായിരുന്നു. ഇതേ തുടർന്ന് വൈകുന്നേരത്തോടെ കിണർ പൂർണ്ണമായി മണ്ണിട്ട് മൂടി. വീടിനോട് ചേർന്നായതിനാൽ വൻ ദുരന്തമാണ് ഇതോടെ ഒഴിവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |