കാഞ്ഞങ്ങാട്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി, കാഞ്ഞങ്ങാട്, ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണയും നടത്തി. നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. റേഷൻ മേഖലയെ തകർക്കുന്ന കേന്ദ്ര ഭക്ഷ്യ നയങ്ങൾക്കെതിരെ, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഡിസംബർ ആദ്യവാരം നടത്തുന്ന പാർലമെന്റ് മാർച്ചിനു മുന്നോടിയായാണ് എല്ലാ താലൂക്കുകളിലും കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. താലൂക്ക് പ്രസിഡന്, കെ. ബാലകൃഷ്ണൻ, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ്, സുരേശൻ മേലാങ്കോട്ട്, താലൂക്ക് സെക്രട്ടറി മണികണ്ഠൻ, ചന്ദ്രൻ അച്ചാന്തുരുത്തി, സുധീഷ് മടിയൻ, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |