കൊല്ലം: സ്ഥിരമായി പൊതുസ്ഥലത്ത് കൂട്ടം കൂടി മദ്യപിക്കുന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിന്റെ വിരോധത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. തൃക്കടവൂർ പനമൂട് കരിക്കവയൽ വീട്ടിൽ ഹരിസുധൻ (45, ദീപു), തൃക്കടവൂർ മുരുന്തൽ സജന മൻസിലിൽ നസീർ (42), തൃക്കടവൂർ കുപ്പണ തങ്കത്തെക്കതിൽ സലീം (52), തൃക്കടവൂർ നീരാവിൽ മണ്ണൂർ വടക്കതിൽ പ്രമോദ് (സുജിത്ത്,33), തൃക്കടവൂർ നീരാവിൽ മണ്ണൂർ വടക്കതിൽ സിയാദ് (42) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 9 ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. പ്രതികൾ സ്ഥിരമായി ആണിക്കുളത്ത് ചിറ ഗ്രൗണ്ടിൽ വന്നിരുന്ന് മദ്യപിക്കുന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിലുള്ള വിരോധത്തിൽ പ്രതികൾ സംഘം ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് ഇൻസ്‌പെക്ടർ ഇ.ബാബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗിരീഷ്, സഞ്ജയൻ, സി.പി.ഓ മാരായ ശിവകുമാർ, വിഗ്നേശ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |