SignIn
Kerala Kaumudi Online
Friday, 17 July 2026 3.20 AM IST

പദ്ധതിയും പരീക്ഷണങ്ങളും യഥേഷ്ടം... കുരുക്കിൽ വലഞ്ഞ് കൊട്ടാരക്കര ടൗൺ

കൊട്ടാരക്കര: ഗതാഗത നിയന്ത്രണം പാളിയതോടെ കൊട്ടാരക്കര ടൗണിൽ എത്തിച്ചേരുന്ന കാൽനട, വാഹന യാത്രക്കാർ ഏറെ വലയുന്നു. മറ്റെങ്ങും കാണാനാവാത്ത വിധമുള്ള തിരക്കാണ് ടൗണിൽ എല്ലാ ദിവസവും.

40 വർഷം മുമ്പ് നിർമ്മിച്ച റോഡ് ഇനിയും ശാസ്ത്രീയമായി വികസിപ്പിച്ചിട്ടില്ല. ജില്ലയിലെത്തന്നെ പ്രധാന ടൗണിലെ റോഡുകൾ നിലവിൽ കുപ്പിക്കഴുത്തിന് സമമാണ്. പദ്ധതിയും പരീക്ഷണങ്ങളും യഥേഷ്ടം ഉണ്ടാകുന്നുണ്ടെങ്കിലും ഒന്നുപോലും നടപ്പായിട്ടില്ല. 15 വർഷം മുമ്പ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പുലമൺ ജംഗ്ഷനിൽ റിംഗ്

റോ‌ഡ് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. അഡ്വ. പി. ഐഷാപോറ്റി എം.എൽ.എയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചായിരുന്നു പദ്ധതിക്ക് രൂപം നൽകിയത്. റിംഗ് റോഡിന് ണ്ട് അനുവദിച്ചതായി അന്ന് വാർത്തകളും വന്നിരുന്നു. എന്നാൽ ഇപ്പോഴും പ്രാരംഭ നടപടി പോലും ഉണ്ടായില്ല. പിന്നീട് ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ, കൊട്ടാരക്കര ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നെടുവത്തൂർ പ്ളാമൂട് ജംഗ്ഷനിൽ നിന്നു കുറുമ്പാലൂർ വല്ലം അവണൂർ വഴി മൈലത്തേക്ക് റിംഗ് റോഡ് നിർമ്മിച്ചു. എന്നാൽ ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ദീർഘ ദൂര ചരക്കു വാഹനങ്ങൾ അതുവഴി കടത്തിവിടുന്നതിൽ ബന്ധപ്പെട്ടവർ പരാജയപ്പെട്ടു.

റോഡ് മുറിച്ചുകടക്കാൻ അര മണിക്കൂർ

അത്യാവശ്യ കാര്യങ്ങൾക്ക് ടൗണിൽ എത്തുന്നവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുകയാണ്. കാൽനടയാത്രക്കാരും വാഹനങ്ങൾക്കിടയിൽപ്പെട്ട് റോഡ് മുറിച്ചു കടക്കാൻ പോലും ബുദ്ധിമുട്ടുന്നു. അരമണിക്കൂർ വരെ കാത്തു നിൽക്കേണ്ടി വരും ചില സമയങ്ങളിൽ റോഡ് മറികടക്കാൻ.

ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും വാഹനങ്ങളെ ക്രമീകരിക്കാനും ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയാൽ വാഹന അപകടങ്ങൾ കുറയ്ക്കാനും കാൽനട യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും സാധിക്കും

വ്യാപാരികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL