മാസങ്ങളായി കാത്തിരിക്കുന്നത് നൂറോളം രോഗികൾ
കൊല്ലം: ടെക്നീഷ്യൻമാരുടെയും കിടക്കകളുടെയും അഭാവം നിമിത്തം, പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ഡയാലിസിസിനായി മാസങ്ങൾ നീണ്ട കാത്തിരിപ്പിൽ നൂറോളം രോഗികൾ. ഇവരെല്ലാം ആഴ്ചയിൽ മൂവായിരം മുതൽ എണ്ണായിരം രൂപ വരെ ചെലവാക്കി സ്വകാര്യ ആശുപത്രികളിലാണ് ഡയാലിസിസ് നടത്തുന്നത്. സർക്കാർ ആശുപത്രിയിൽ സൗജന്യമായി കിട്ടേണ്ട സൗകര്യം മുടങ്ങിയപ്പോൾ പണം മുടക്കേണ്ടി വരുന്നവർ വലയുന്നു. ആഴ്ചയിൽ 2 തവണ ഡയാലിസിസ് വേണ്ടവർ പെട്ടെന്ന് കടക്കാരാകും.
.............................................
എന്തുകൊണ്ട് കാത്തിരിപ്പ്?
കിടക്ക കുറവ്: ആകെയുള്ളത് 11 എണ്ണം. ദിവസം 35-40 പേർക്ക് മാത്രം ഡയാലിസിസ് ചെയ്യാം
ടെക്നീഷ്യൻമാർ കുറവ്: ആകെ 4 പേർ. അതിൽ 2 പേർ മാത്രം സ്ഥിരം. ബാക്കി 2 പേർ താത്കാലികക്കാർ. എപ്പോൾ വേണമെങ്കിലും പോകാം
സ്ഥലം ഉണ്ട്, ആളില്ല: പത്ത് കിടക്ക കൂടി ഇടാൻ സ്ഥലമുണ്ട്. കിടക്ക വാങ്ങാൻ വലിയ ചെലവും ഇല്ല. പക്ഷേ അത് ഓപ്പറേറ്റ് ചെയ്യാൻ ടെക്നീഷ്യന്മാരെ സർക്കാർ നിയമിക്കുന്നില്ല.
.......................................
പരിഹാരമുണ്ട്
10 കിടക്കയും 4 ടെക്നീഷ്യൻമാരെയും കൂടി തന്നാൽ സമയം കൂട്ടി, നിലിവിൽ ക്യൂവിൽ ഉള്ളവർക്കും ഡയാലിസിസ് നടത്താം. പക്ഷേ പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങുന്നില്ല.
.........................................
സ്വകാര്യ ആശുപത്രികൾ പറയുന്നു
സർക്കാരിൽ നിന്ന് പണം കിട്ടാനുള്ളതുകൊണ്ട് മിക്ക സ്വകാര്യ ആശുപത്രികളും കാരുണ്യ സ്കീമിൽ ഡയാലിസിസ് എടുക്കുന്നില്ല. അതിനാൽ പാവപ്പെട്ടവരും പണം കൊടുത്തേ പറ്റൂ എന്ന അവസ്ഥയായി. ചികിത്സയ്ക്ക് മാസം 12,000-32,000 രൂപ വരെ സ്വകാര്യ ആശുപത്രിയിൽ കൊടുക്കേണ്ടി വരുന്നു.
.............................
ആശ്രയം താത്കാലികക്കാർ: നിലവിലുള്ള 2 പേർ പോയാൽ പിന്നെ ഉള്ള 40 രോഗികളുടെ ഡയാലിസിസും മുടങ്ങും. അത്രയും റിസ്കിലാണ് ഇപ്പൊൾ കാര്യങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |