
കൊല്ലം: കൊല്ലം കുടുംബ കോടതിയിൽ ജഡ്ജിയില്ലാതെ കേസുകളിൽ തീർപ്പ് നീളുന്നു. ഒന്നരമാസം മുമ്പ് വിരമിച്ച ജഡ്ജിക്ക് പകരം പുതിയ നിയമനം നീളുകയാണ്. താത്കാലിക ചുമതലയുള്ള പരവൂർ കുടുംബ കോടതിയിലെ ജഡ്ജി എത്തുന്ന ബുധനാഴ്ചകളിൽ മാത്രമാണ് കൊല്ലം കുടുംബ കോടതിയിൽ കേസുകളിൽ ഹിയറിംഗ് നടക്കുന്നത്.
കേസുകളിലെ തീർപ്പ് നീളുന്നതിനാൽ വിവാഹ മോചന കേസ് നടക്കുന്ന ദമ്പതികളിൽ പലരും കടുത്ത മാനസിക സംഘർഷത്തിലാണ്. ജഡ്ജിയില്ലാത്തതിനാൽ കൊല്ലം കുടുംബ കോടതിയിലെ ജീവനക്കാർക്ക് കാര്യമായ ജോലിയുമില്ല.
കേസുകളുടെ ആധിക്യം വില്ലൻ
വിവാഹമോചന കേസുകളിൽ കൊല്ലത്ത് മൂന്നാം സ്ഥാനത്താണ് കൊല്ലം കുടുംബ കോടതി
വിവാഹമോചന കേസുകൾക്ക് പുറമേ ജീവനാംശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്
കേസുകളുടെ അധിക്യം കാരണം ജഡ്ജിമാരിൽ ആരും കൊല്ലം കോടതിയുടെ ചുമതല ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |