SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

കെ.പി.സി.സി വിചാർ വിഭാഗ് വായനോത്സവം 25 ന്

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വായനോത്സവം 25 ന് രാവിലെ 10.30 ന് കൊല്ലം പ്രസ്‌ക്ലബ്ബ് ഹാളിൽ മന്ത്രി പി.സി. വിഷ്‌ണുനാഥ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ എന്നിവ മുഖ്യാഥിതികളാകും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിക്കും. വിചാർ വിഭാഗ് നൽകുന്ന നാലാമത് പ്രതിഭാ പുരസ്‌കാരം മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് പുരസ്‌കാരം. വിരമിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറും എഴുത്തു കാരനുമായ ചെറുവയ്ക്കൽ ഗോപകുമാർ, ഫാത്തിമാ മാതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോൺ, കലയപുരം മോനച്ചൻ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL