കൊല്ലം ലഹരി മോചന പദ്ധതിയായ തൂഫാൻ സന്ദേശം ഉയർത്തി കണ്ണനല്ലൂർ എം.ഇ.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഗോൾ മഴ ചൊരിഞ്ഞ് ഒത്തുചേർന്നു. എം.ഇ.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂർ നിസാം ആദ്യ ഗോൾ അടിച്ച് സന്ദേശ പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ പഠനസമയം ഒഴിച്ചുള്ള ഓരോ നിമിഷത്തിലും പഴയകാല സ്മരണകൾ ഉണർത്തുന്ന ഫുട്‌ബോൾ അടക്കമുള്ള എല്ലാകായിക ഇനങ്ങളിലുള്ള പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കണ്ണനല്ലൂർ നിസാം പറഞ്ഞു.
വിനോദ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥികളിൽ പഠനവും കായിക മത്സരങ്ങളിലും മികവ് തെളിയിക്കാനുള്ള പാഠ്യപദ്ധതിയും ഒരുക്കും.വിദ്യാർത്ഥികളിൽ കായിക ബോധം ഉണർത്തുന്ന സന്ദേശപ്രചാരണ ജാഥകൾ ജില്ലയിലുടനീളം സംഘടിപ്പിക്കുമെന്നും അദഞ്ഞദേഹം വ്യക്തമാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത ദിലീപ് അദ്ധ്യക്ഷയായി. ലെയ്‌സൺ ഓഫീസർ ഡോ. ഐ. അനീഷ്, പി.ടി.എ പ്രസിഡന്റ് ബി.ഷാജഹാൻ, ഷാബിജ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |