തൊടിയൂർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സി.എസ്. ലൈബ്രറിയും ടൗൺ ക്ലബ്ബും സംയുക്തമായി ഇന്ന് കവിയരങ്ങും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിക്കുന്നു. ലൈബ്രറി ഹാളിലാണ് പരിപാടികൾ നടക്കുക. പകൽ 3 മണിക്ക് ആരംഭിക്കുന്ന കവിയരങ്ങ് ഡി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആദിനാട് തുളസി ചടങ്ങിൽ അദ്ധ്യക്ഷനാകും. ജയചന്ദ്രൻ തൊടിയൂർ, അശ്വതി അജി, പ്രിൻസി കൃഷ്ണൻ, ശ്രീജാ ഗോപൻ, രാജി അജികുമാർ, ഡോ. സുഷമ അജയൻ, ഫാത്തിമ താജുദ്ദീൻ, അനിത കൊല്ലം, ഓമന, സുചിത്ര തുടങ്ങിയ കവികൾ കവിയരങ്ങിൽ പങ്കെടുക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പി.എൻ. പണിക്കർ അനുസ്മരണ സമ്മേളനം കവിയും എഴുത്തുകാരനുമായ പി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് അഡ്വ. എൻ. രാജൻപിള്ള ചടങ്ങിൽ അദ്ധ്യക്ഷനാകും. എ.സജീവ്, ബി.ജയചന്ദ്രൻ, എം.ടി.ഹരികുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സജിത ബി. നായർ നന്ദി പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |