SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.03 AM IST

ഗാലക്സി ലൈബ്രറി പ്രതിഭാ സംഗമം

photo
നെടുവത്തൂർ ഗാലക്സി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും കെ.എൻ.ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നെടുവത്തൂർ ഗാലക്സി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും കെ.എൻ.ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.നജീം അദ്ധ്യക്ഷത വഹിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിദ്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ബി.എസ്. ഗോപകുമാ‌ർ റീഡിംഗ് തീയേറ്റർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം എൽ.ഷൈലജ, ഗ്രാമപഞ്ചായത്തംഗം ബി.സന്ധ്യ, ആർ.രാജീവൻ, ഡി.രാജു, കെ.ജി.മണിലാൽ, സുഭാഷ് ബാബു, അജിത സുരേഷ്, എസ്.മോഹനൻ, ലക്ഷ്മൺ സുരേഷ്, രാജ നന്ദിനി, മുഹമ്മദ് ബിലാൽ എന്നിവർ സംസാരിച്ചു. ഷാജിന, വൈഷ്ണവി ബാബു, ആദി അനിൽ എന്നിവർ വിവിധ നോവലുകൾ പരിചയപ്പെടുത്തി. കലാ പരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL