SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.03 AM IST

കെ.ജി.എസ്.എം.എ കണ്ണനല്ലൂർ സമ്മേളനം

kannanloo-
KGSMA- കണ്ണനല്ലൂർ യൂണിറ്റ് മേഖലാ സമ്മേളനം (26.06.2026)യൂണിറ്റ് പ്രസിഡന്റ് നവാസ് പുത്തൻവീടിന്റെ അദ്ധ്യക്ഷതയിൽ KGSMA സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു.എസ് പളനി,എസ് സാദിക്ക്,മൂത്തലീഫ്,എസ് കബീർ എന്നിവർ സംസാരിച്ചു.

കൊല്ലം: കെ.ജി.എസ്.എം.എ കണ്ണനല്ലൂർ യൂണിറ്റ് മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റും സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറിയുമായ ബി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ നവാസ് പുത്തൻ വീട് അദ്ധ്യക്ഷത വഹിച്ചു.

ജൂലായ് 3,4,5 തീയതികളിൽ അങ്കമാലി അഡ്ലസ് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സംസ്ഥാന കൺവെൻഷനും എക്സിബിഷനും വൻ വി​ജയമാക്കാൻ തീരുമാനി​ച്ചു. ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ എസ്. പളനി, ജില്ലാ ട്രഷറർ സാദിഖ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കബീർ എന്നിവർ സംസാരിച്ചു. ചിന്നൂസ് മുത്തലീഫ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL