SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

നെടുമൺകാവ് യു.പി.എസിൽ വായനോത്സവം

vayanolsavam
നെടുമൺകാവ് ഗവൺമെൻ്റ് യു.പി.എസിലെ വായനോത്സവത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറുന്നു.

എഴുകോൺ: നെടുമൺകാവ് ഗവ.യു.പി സ്കൂളിലെ വായനോത്സവം നടത്തി. കെ.എസ്.എഫ്.ഇ നെടുമൺകാവ് ശാഖയിലെ ഉദ്യോഗസ്ഥർ 5000 രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകി.വായനോത്സവവും പുസ്തക കൈമാറ്റവും ശാഖ മാനേജർ ബി​. രവികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എസ്. സജീവ് അദ്ധ്യക്ഷനായി. കുട്ടികളുടെ കവി വിശ്വൻ കുടിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രേറിയൻ ജി. സജീവ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീതാ കുമാരി, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാഭാഗി, എഴുകോൺ സന്തോഷ്, എസ്. നിവേദിത സുമേഷ്, ടി.എസ്. ഓമനക്കുട്ടൻ, സി. ബിനു എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക ഇന്ദുപ്രഭ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL