അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി വായനാമുറി സജ്ജമാക്കി. ലൈബ്രറിയിലേക്ക് ആദ്യ പുസ്തകം സംഭാവന നൽകിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അഷ്ടമി സതീഷ് വായനമുറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മുറി ഒരുക്കാൻ സാമ്പത്തിക സഹായം നൽകിയ മുരുന്തൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ. മോഹൻബാബു ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് ബിജു ആർ.നായർ, എം.പി.ടി.എ പ്രസിഡന്റ് എസ്. ഷെമി, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാർ, അദ്ധ്യാപിക പ്രസീദ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |