SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

സായന്തനം ഓർമ്മക്കൂട്ടായ്മ

കൊല്ലം: കടപ്പാക്കട സ്‌പോർട്സ് ക്ലബ്ബിന്റെയും സായന്തനത്തിന്റെയും നേതൃത്വത്തിൽ സംഘടി​പ്പി​ക്കുന്ന 'ഓർമ്മക്കൂട്ടായ്മ' ഇന്നു വൈകിട്ട് അഞ്ചിന് വയോജന കമ്മി​ഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്യും. കമ്മി​ഷന്റെ പ്രവർത്തനങ്ങളും സഹായ പദ്ധതികളും ചെയർമാൻ വിശദീകരിക്കും. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ വ്യത്യസ്ത ജീവിത മേഖലയിൽ നിന്നുള്ള തി​രഞ്ഞെടുക്കപ്പെട്ട വ്യക്തികൾ അവതരിപ്പിക്കുമെന്ന് ചെയർമാൻ എസ്. മോഹനശർമ്മ, കൺവീനർ എൻ.പി. ജവഹർ എന്നിവർ അറിയിച്ചു. കടപ്പാക്കട സ്‌പോർട്സ് ക്ലബ്ബ് മുതിർന്ന പൗരന്മാർക്ക് വേണ്ടി രൂപീകരിച്ച വേദിയാണ് സായന്തനം ഓർമ്മക്കൂട്ടാ​യ്മ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL