ഇളമ്പള്ളൂർ: ഇളമ്പള്ളൂർ കൃഷിഭവൻ സംഘടിപ്പിച്ച കർഷക സഭയും ഞാറ്റുവേല ചന്തയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മോൾ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജി.അഞ്ജന സ്വാഗതം പറഞ്ഞു. വിവിധ കാർഷിക പദ്ധതികളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുത്തു. എസ്.ബി.ഐ കേരളപുരം ശാഖാ പ്രതിനിധി ഊർമിളയും കൊല്ലം കാർഷിക എൻജിനീയറിംഗ് വിഭാഗം പ്രതിനിധി അമലും പദ്ധതികൾ വിശദീകരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.സവാദ്, വാർഡ് മെമ്പർമാരായ ലളിതാംബിക, ജീജ ബാബു, സുജിത ഷാജി, അജി അലക്സ്, മുഹമ്മദ് ഷാൻ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ, കാർഷിക വികസന സമിതി അംഗം ഗോപകുമാർ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീകല നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |