SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

സെക്യൂരിറ്റി വേതനം കൂട്ടണം

ddd
കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രവർത്തക യോഗത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ, ബിനോദ് വിശ്വം അനുസ്മരണ പ്രഭാഷണം നടത്തുന്നു

കൊല്ലം :സെക്യൂരിറ്റി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാനും തൊഴിലാളികൾക്ക് പി.എഫ്, ഇ.എസ്.ഐ അനുകൂല്യങ്ങൾ ഉറപ്പുവരുത്താനും തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ ആവശ്യപ്പെട്ടു.കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രവർത്തക യോഗത്തിൽ ബിനോദ് വിശ്വം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.ബി. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. രാജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ പി.ഡി. റെജി ,ബിജു. കെ നായർ, എസ്.പി. വേണു, സുരേന്ദ്രൻ തമ്പി, എ. ദാമോദരൻ, അഗസ്റ്റിൻ മാത്യു ,പി.പി. ഉണ്ണികൃഷ്ണൻ, അജീഷ് മട്ടയ്ക്കൽ, എൻ. ശശികുമാർ, രാധിക മേനോൻ,ബി. സുനിൽ, എം.പി. പ്രകാശൻ, ഗോപിനാഥൻ നായർ എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL