കൊല്ലം: ലോകത്തിന് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകളുടെ വലിയൊരു പങ്ക് നിർമ്മിക്കുന്നതിനാൽ ഇന്ത്യൻ ഫർമസ്യൂട്ടിക്കൽ മേഖല മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നുവെന്ന് ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രെസെന്ററ്റീവ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിനയകുമാർ പറഞ്ഞു. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സംഘടന സെക്രട്ടറി പി.എൻ. പ്രദീപ്, ബി.എം.എസ് സംസ്ഥാന സമിതി അംഗം കെ. ശിവരാജൻ, ജില്ലാ കമ്മിറ്റി അംഗം രാകേഷ് എന്നിവർ സംസാരിച്ചു. മഹേഷ് കുമാർ സ്വാഗതവും ഉദയകുമാർനന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |