കൊല്ലം: പി.എസ്.സിയിലെ ക്രമക്കേടുകളെപ്പറ്റി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമഗ്രാന്വേക്ഷണം നടത്തണമെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ യുവജനസംഘടനയായ ആൾ ഇന്ത്യ യൂത്ത് ലീഗ് കൊല്ലം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്.സിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രമക്കേടാണ് വിവിധ പരീക്ഷകളിൽ നടന്നത്. പരീക്ഷയെഴുതിയ പലരുടെയും ഉത്തരങ്ങൾ പലതും പരിശോധിച്ചിട്ടില്ലെന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്. എന്നാൽ പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകി. പി.എസ്.സി ആഭ്യന്തര അന്വേക്ഷണം നടത്താൻ നിയോഗിച്ച സമിതിയിലുള്ളവർ പി.എസ്.സി ചെയർമാന് താഴെയുള്ള ഉദ്യോഗസ്ഥനാണ്. ഇത് സംശയാസ്പദമാണെന്ന് ജില്ല സെക്രട്ടറി സ്വരൂപ്‌ജിത്തും പ്രസിഡന്റ് ഷംനാദ് മുതിരപ്പറമ്പും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |