കരുനാഗപ്പള്ളി: സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനനോത്സവത്തിന്റെ ഭാഗമായി ഗ്രന്ഥശാലയിൽ ചരിത്ര പുസ്തക കോർണർ ആരംഭിച്ചു. വട്ടത്തറയിൽ കോയാക്കുട്ടിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ സമ്മാനിച്ച ചരിത്ര പുസ്തകങ്ങൾ ഉൾപ്പെടുത്തിയാണ് പുസ്തക കോർണർ ഒരുക്കിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ കെ.അബ്ദുൽ റഷീദ് കോർണർ ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ജനറൽ സെക്രട്ടറി അരുൺ ഭാരതീയൻ, വയോജന വേദി കൺവീനർ ബേബി ശ്യാം,ഗ്രന്ഥശാല സെക്രട്ടറി വി.ആർ ഹരികൃഷ്ണൻ,ബാലവേദി ജോ.കൺവീനർ നമൻ, വേണുഗോപാൽ, ലൈബ്രേറിയൻ ബിന്ദു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |