എഴുകോൺ: ഹിന്ദു ഐക്യവേദി ജില്ലാ സമ്പൂർണ സമിതി യോഗം വേദി മുഖ്യ രക്ഷാധികാരി കെ.പി.ശശികലഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോരാട്ടം ആരു നടത്തിയാലും അതിന് പിന്തുണ നൽകുന്ന കേരളീയ സമൂഹത്തിൽ, ഇക്കാര്യത്തിലും മതം കലർത്തിയെന്ന് കെ.പി. ശശികല ആരോപിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ.സുധീർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്,
ജില്ലാ ജനറൽ സെക്രട്ടറി ബിനുകുമാർ, ഗോപാലകൃഷ്ണൻ തലവൂർ, അഡ്വ. ഗോപകുമാർ, തെക്കടം സുദർശൻ, പ്രകാശ് വിലങ്ങറ, ഓച്ചിറ ശിവകുമാർ, രത്ന എസ്. ഉണ്ണിത്താൻ, ശ്യാം കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |