SignIn
Kerala Kaumudi Online
Monday, 06 July 2026 5.44 AM IST

സ്വകാര്യ ബസും കാറും കൂട്ടി​യി​ടി​ച്ച് യുവതി​ മരി​ച്ചു

ocr
ഓച്ചിറ പ്രയാറിൽ സ്വകാര്യ ബസി​ലേക്ക് കാർ ഇടി​ച്ചുകയറി​യയ നി​ലയി​ൽ

ഓച്ചിറ: ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്ക് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രിക അടൂർ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃത (27) മരിച്ചു. കാറി​ലാാണ്ടായി​രുന്ന ഭർത്തൃമാതാവ് കൊടുമൺ നിലമേൽ മേലതിൽ മോഹനന്റെ ഭാര്യ പത്മാവതി (60), മകൾ അർച്ചന (24), അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവർ മുണ്ടക്കയം കുളത്തിങ്കൽ വീട്ടിൽ സാംസൺ (29) എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ പരിക്ക് ഗുരുതരമാണ്.

സാരമായി പരിക്കേറ്റ ബസ് യാത്രക്കാരായ ക്ലാപ്പന അരുൺനിവാസിൽ ലീലാമണി (50), വൈക്കം തോട്ടത്തിൽ പൂജ ബിജു (18), പ്രയാർ പൂമുഖത്ത് പത്മകുമാരി (50), ക്ളാപ്പന വല്ലാറ്റിൽ ഷൈജ ബീഗം (44), ക്ലാപ്പന പ്ലാംകീഴിൽ നജീബ് (65), ആദിനാട് സ്വദേശിനി രജനി (34) എന്നിവർ ഓച്ചിയിലെ പരബ്രഹ്മ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 6നായി​രുന്നു അപകടം. ഓച്ചിറയി​ൽ നി​ന്ന് വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നു വന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. അമൃതയുടെ മൃതദേഹം ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL