SignIn
Kerala Kaumudi Online
Monday, 06 July 2026 5.44 AM IST

ഒന്നരമാസം കഴിഞ്ഞാൽ ഓണം... പച്ചക്കറി​ വി​പണിയിൽ വിലയ്ക്ക് 'തൂക്ക'മേറുന്നു!

കൊല്ലം: ഓണം ഒന്നര മാസം അടുത്തെത്തി നി​ൽക്കവേ, പച്ചക്കറി​ വി​ലക്കയറ്റത്തി​ന് ശര വേഗം. അവശ്യസാധനങ്ങളുടെ പട്ടികയിൽ പ്രധാനിയായ ചെറിയ ഉള്ളിയുടെ വിലയിൽ വലിയ വർദ്ധനവുണ്ടായി​. ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 40 മുതൽ 70 രൂപ വരെയാണ് നിലവിലെ വില. ഓണക്കാലം അടുത്തെത്തുന്നതോടെ വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

ഇഞ്ചിയുടെയും ഉള്ളിയുടെയും പ്രധാന ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ അമിത മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചു. വിളവെടുപ്പ് കുറഞ്ഞതും ഇന്ധനവില വർദ്ധനയെത്തുടർന്ന് ചരക്കുകൂലി കൂടി​യതും വിപണിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ട്രോളിംഗ് നിരോധന കാലമായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറി​യതും വിലക്കയറ്റത്തിന് ആക്കം കൂട്ടി. കൂടുതൽ സ്റ്റോക്ക് എത്തുന്നതുവരെ പച്ചക്കറി വിലയിൽ കുറവുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

​ഇഞ്ചി, വെളുത്തുള്ളി തിളയ്ക്കുന്നു


 ചെറിയ ഉള്ളിക്ക് പിന്നാലെ ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വില കുതിക്കുന്നു

 സാധാരണക്കാരന്റെ ബഡ്ജറ്റിനെ അപ്പുറത്തേക്ക് വിലയേറ്റം

 ഇഞ്ചി കിലോയ്ക്ക് 250 മുതൽ 350 രൂപ വരെയായി

 കാരണം ഉത്പാദനത്തിലുണ്ടായ കനത്ത ഇടിവ്

 ഇഞ്ചി ഉത്പാദനത്തിൽ 75 ശതമാനത്തോളം കുറവുണ്ടായി​

 സാധാരണ 1000 കി​ലോ ലഭിക്കേണ്ടിടത്ത് ഇപ്പോൾ 250 കിലോ മാത്രം ഉത്പാദനം

 വിളവെടുപ്പിന് പാകമാകാത്ത, ഗുണനിലവാരം കുറഞ്ഞവയും ഉയർന്ന വിലയ്ക്ക് വി​പണി​യിൽ

 വെളുത്തുള്ളിക്ക് 180 മുതൽ 300 രൂപ വരെ നൽകേണ്ട അവസ്ഥ

 സവാള കിലോയ്ക്ക് 35 മുതൽ 50 രൂപ

മറ്റുള്ള ഇനങ്ങൾ (കി​ലോയി​ൽ)

 ബീൻസ്: 90 രൂപ
​ ക്യാരറ്റ്: 65 - 70 രൂപ
​ ബീറ്റ്‌റൂട്ട്: 48 - 60 രൂപ
​ കോളിഫ്ളവർ/ കാബേജ്: 44 - 56 രൂപ
​ വെണ്ടയ്ക്ക: 35 - 40 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL