കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഐ ട്രിപ്പിൾ ഇ അന്താരാഷ്ട്ര റോബോട്ടിക്സ് ആൻഡ് മെക്കാട്രോണിക്സ് കോൺഫറൻസ് ഐ.സി.ആർ.എം 2026 ലേക്ക് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു. 2026 ജൂലായ് 30നാണ് പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ലോകപ്രശസ്തമായ ഐ ട്രിപ്പിൾ ഇ എക്സ്‌പ്ലോറിൽ പ്രസിദ്ധീകരിക്കുകയും സ്‌കോപ്പസിൽ ഇൻഡക്സ് ചെയ്യുകയും ചെയ്യും. ഐ ട്രിപ്പിൾ ഇ കേരള വിഭാഗത്തിന്റെയുൾപ്പടെ വിവിധ ഐ ട്രിപ്പിൾ ഇ സൊസൈറ്റികളുടെ സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നത്.
ഡിസംബർ 17 മുതൽ 19 വരെ ഹൈബ്രിഡ് രീതിയിൽ നടക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺലൈനായും പങ്കാളികളാകാം. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ദ്ധർ തമ്മിലുള്ള സാങ്കേതിക സഹകരണം, നെറ്റ്‍വർക്കിംഗ്, ഗവേഷണ കൈമാറ്റങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഐ.സി.ആർ.എം 2026 ന്റെ പ്രധാന ലക്ഷ്യം.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ കീ-നോട്ട് പ്രഭാഷണങ്ങൾ, പ്ലീനറി സെഷനുകൾ, സാങ്കേതിക പ്രബന്ധ അവതരണങ്ങൾ എന്നിവയ്‌ക്കൊപ്പം റോബോ എക്സ്പോ, ഇ.വി എക്സ്പോ, റോബോട്ടിക്സ് മത്സരങ്ങൾ, ഹാൻഡ്‌സ്-ഓൺ സാങ്കേതിക പരിശീലന സെഷനുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ-അന്തർദേശീയ തലങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരും വ്യവസായ പ്രമുഖരും നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |